പ്രഗത്ഭ പണ്ഡിതനും ധിഷണാശാലിയുമായിരുന്ന മർഹൂം പി.ടി. അബൂ ബക്കർ മൗലവിയുടെ നാമധേയത്തിൽ ഖിദ്മത്തുൽ ഇസ്ലാം ട്രസ്റ്റിനു കീഴിൽ പെൺകുട്ടികൾക്കു മാത്രമായി സ്ഥാപിതമായ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമാണ് ദാറുൽ ബനാത് അക്കാദമി.
പെൺകുട്ടികൾക്ക് ആവശ്യമായ മത-ഭൗതിക വിദ്യാഭ്യാസവും ദീനീ ബോധവും നൽകി മാതൃകാ യോഗ്യരായ കുടുംബിനികളും, ദീനീ പ്രബോ ധകരും, പണ്ഡിതരുമായ വനിതകളെ വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. പാവപ്പെട്ട നിരവധി പെൺകുട്ടികൾ താമസി ച്ചു പഠിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിന് നിലവിൽ സ്ഥായിയായ വരുമാന മാർഗ്ഗങ്ങളൊന്നുമില്ല.
മതവിദ്യാഭ്യാസം പകർന്നു നൽകുന്നതിനും ദീനീ പ്രബോധന വീഥിയി ലേക്ക് ഒരു തലമുറയെ വളർത്തിയെടുക്കുന്നതിനും ഈ ഉദ്യമത്തിൽ നിങ്ങളും പങ്കാളികളാവുക. മഹിതമായ ഈ സംരംഭത്തിലേക്ക് നിങ്ങളേവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി അഫിലിയേഷനോടുകൂടി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഏഴാംതരം മദ്റസ പഠനം പൂർത്തീകരിച്ച പെൺകുട്ടികൾക്ക് എട്ടുവർഷത്തെ സഹ്റാവിയ്യ കോഴ്സാണ് റെസിഡെൻഷ്യൽ സൗകര്യത്തോടെ നൽകപ്പെടുന്നത്.
ഖുർആൻ, ഹദീസ്, കർമശാസ്ത്രം തുടങ്ങി മതവിഷയങ്ങളും സർക്കാർ അംഗീകൃത സെക്കണ്ടറി - ഹയർസെക്കണ്ടറി പഠനവും, ഡിഗ്രിയും, അറ ബിക്, ഇംഗ്ലീഷ്, ഉറുദു, മലയാളം തുടങ്ങിയ ഭാഷാ പഠനങ്ങളും വ്യക്തിത്വ വികസന പരിശീലനങ്ങളും അടങ്ങുന്നതാണ് സഹ്റാവിയ്യ കോഴ്സ്.
പെൺകുട്ടികൾക്ക് ആവശ്യമായ മത-ഭൗതിക വിദ്യാഭ്യാസവും ദീനീ ബോധവും നൽകി മാതൃകാ യോഗ്യരായ കുടുംബിനികളും, ദീനീ പ്രബോ ധകരും, പണ്ഡിതരുമായ വനിതകളെ വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
സ്ഥാപനത്തിലേക്ക് സംഭാവനകളും മറ്റും നൽകുന്നവർക്കുവേണ്ടി വെള്ളിയാഴ്ച രാവുകളിൽ നടക്കുന്ന സ്വലാത്ത് മജ്ലിസിൽ പ്രത്യേകം ദുആ ഉണ്ടായിരിക്കുന്നതാണ്. ഈ സ്ഥാപനത്തിന് നിലവിൽ സ്ഥായിയായ വരുമാന മാർഗ്ഗങ്ങളൊന്നുമില്ല. ഈ ഉദ്യമത്തിൽ നിങ്ങളും പങ്കാളികളാവുക. മഹിതമായ ഈ സംരംഭത്തിലേക്ക് നിങ്ങളേവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
Run by: Khidmathul islam Trust
(Reg No: 190/4/98)
Changampuzha Nagar P.O., Edappally,
Kochi, Kerala - 682 033
8089 522 525
0484 255 9703
darulbanathacademy@gmail.com